ബ്രസീലിന് തകർപ്പൻ ജയം; വെനസ്വേലയെ തകര്‍ത്തത് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീല്‍ വെനസ്വേലയെ തോല്‍പ്പിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്രസീലിന്റെ ജയം. മാര്‍ഖ്വിനോസും ഗബ്രിയേല്‍ ബാര്‍ബോസയും, ആന്റണിയുമാണ് ബ്രസീലിനായി ഗോള്‍ നേടിയത്.

എറിക്ക് റഎമിറേസാണ് വെനസ്വേലയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. ബ്രസീല്‍ 70-ാം മിനിറ്റ് വരെ 1-0 ത്തിന് വെനസ്വേല മുന്നിലായിരുന്നു. അവസാന 20 മിനിറ്റിലാണ് ബ്രസൂലിന്റെ ഭാഗത്ത് നിന്ന് മൂന്ന് ഗോളുകള്‍ പിറന്നത്. 27 പോയിന്റുമായി നിലവില്‍ ബ്രസീല്‍ ഒന്നാം സ്ഥാനത്താണ്.

അതിനിടെ, ലോകകപ്പ് യോഗ്യതാമത്സരത്തില്‍ അര്‍ജന്റീനയെ പരഗ്വായ് സമനിലയില്‍ തളച്ചു. മത്സരത്തില്‍ ഇരുടീമിനും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല.

 

Top