കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് ബ്രസീല്‍ വേദിയാകും

ബ്യൂണസ് ഐറിസ്: 2021ലെ കോപ്പ അമേരിക്ക ഫുട്‌ബോളിന് വേദിയാകാന്‍ ബ്രസീല്‍. കോവിഡ് വ്യാപനം രൂക്ഷമായതോടെ അര്‍ജന്റീനയെ ടൂര്‍ണമെന്റിന് ആതിഥ്യം വഹിക്കുന്നതില്‍ നിന്ന് ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ഒഴിവാക്കുകയായിരുന്നു. നേരത്തെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം കൊളംബിയ ടൂര്‍ണമെന്റ് നടത്തിപ്പില്‍ നിന്ന് പിന്മാറിയിരുന്നു.

പ്രസിഡന്റിനെതിരേ പ്രക്ഷോഭങ്ങള്‍ ശക്തമായതോടെയായിരുന്നു കൊളംബിയയുടെ പിന്മാറ്റം. ടൂര്‍ണമെന്റ് ജൂണ്‍ 13 മുതല്‍ ജൂലായ് 10 വരെ ബ്രസീലില്‍ നടക്കുമെന്ന് ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അറിയിച്ചു. ടൂര്‍ണമെന്റിന്റെ 2019 പതിപ്പിനും ആതിഥ്യം വഹിച്ചത് ബ്രസീലായിരുന്നു.

Top