ജി-20യുടെ അടുത്ത അധ്യക്ഷ രാജ്യമായി ബ്രസീല്‍; അധ്യക്ഷ പദവി നാളെ ഇന്ത്യ ബ്രസിലിന് കൈമാറും

ഡല്‍ഹി: ജി-20യുടെ അടുത്ത അധ്യക്ഷരാജ്യമായി ബ്രസീല്‍. അധ്യക്ഷ പദവി എറ്റെടുക്കുന്നതിന് മുന്നോടിയായുള്ള ഇന്ത്യ- ബ്രസീല്‍ ചര്‍ച്ച ഇന്ന് നടക്കും. ശേഷം നാളെ ഇന്ത്യ അധ്യക്ഷ പദവി ബ്രസിലിന് കൈമാറും. ജി-20യില്‍ സംയുക്ത പ്രസ്താവനയ്ക്ക് ധാരണയെന്നാണ് സൂചന. ഡല്‍ഹി പ്രഖ്യാപനം എന്ന പേരില്‍ സംയുക്ത പ്രസ്താവന നടത്തും. പരിസ്ഥിതി, വികസന വിഷയങ്ങളെ അധികരിച്ചാകും പ്രസ്താവന. അംഗരാജ്യങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിയ്ക്കാനുള്ള തിരുമാനം ഉച്ചകോടി കൈകൊള്ളും.

യുക്രൈന്‍ വിഷയം യൂറോപ്യന്‍ യൂണിയന്‍ പൊതു ചര്‍ച്ചയില്‍ ഉന്നയിക്കും. യുദ്ധത്തെ പിന്തുണയ്ക്കുന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ചൈന. മാനവരാശിയ്ക്ക് തെറ്റായ സന്ദേശം നല്കുന്ന യുദ്ധമാണ് ഇതെന്ന് യൂറോപ്യന്‍ യൂണിയനും അമേരിക്കയും. യുക്രൈനില്‍ റഷ്യ അധിനിവേശം നടത്തി എന്ന് രേഖയില്‍ വേണമെന്ന് ഇവര്‍ നിലപാടെടുത്തു. സംയുക്തപ്രഖ്യാപനത്തില്‍ ഇത്തരത്തില്‍ പരാമര്‍ശം പാടില്ലെന്നാണ് റഷ്യയുടെയും ചൈനയുടെയും നിലപാട്. സമവായമുണ്ടാക്കാനുള്ള ഇന്ത്യയുടെ ശ്രമം തുടരുന്നു.

Top