ലാറ്റിനമേരിക്കന്‍ ക്ലാസിക്കോയില്‍ അര്‍ജന്റീനയെ തകര്‍ത്ത് ബ്രസീല്‍

റിയാദ്: സൗദി അറേബ്യയില്‍ നടന്ന ലാറ്റിനമേരിക്കന്‍ ക്ലാസിക്കോയില്‍ അര്‍ജന്റീനക്കെതിരെ ബ്രസീലിന് ജയം. ഓരോ മിനിറ്റും ആവേശം നിറഞ്ഞുനിന്ന സൗഹൃദമത്സരത്തില്‍ ഇഞ്ചുറിടൈമിന്റെ മൂന്നാംമിനിറ്റില്‍ നേടിയ ഗോളിനാണ് ബ്രസീല്‍ അര്‍ജന്റീനയെ തോല്പിച്ചത് (1-0). സൂപ്പര്‍താരം നെയ്മറെടുത്ത കോര്‍ണര്‍കിക്കില്‍ തലവെച്ച മിറാന്‍ഡയാണ് ബ്രസീല്‍ ആരാധകര്‍ 93 മിനിറ്റ് കാത്തിരുന്ന വിജയം സമ്മാനിച്ചത്.

സൗദി അറേബ്യയിലെ കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ലയണല്‍ മെസ്സി ഇല്ലാതെയിറങ്ങിയ അര്‍ജന്റീന ആദ്യപകുതിയില്‍ നിറംമങ്ങിയ പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ രണ്ടാംപകുതിയില്‍ കളി ആവേശത്തിലെത്തി.

Top