ബ്രസീല്‍ ടോപ്പ് ഡിവിഷന്‍ ഫുട്‌ബോളില്‍ പാല്‍മെറാസിന് കിരീടം

FOOTBALL

ബ്രസീല്‍ ടോപ്പ് ഡിവിഷന്‍ ഫുട്‌ബോളില്‍ പത്താം തവണയും പാല്‍മെറാസ് ജേതാക്കള്‍. വാസ്‌കോകെതിരെ ഇന്നലെ എതിരില്ലാത്ത ഒരു ഗോളിന്റെ ജയമാണ് കിരീടം ഉറപ്പിച്ചത്. ജയത്തോടെ 77 പോയിന്റുള്ള അവര്‍ പിറകിലുള്ള ഫ്‌ലെമങ്ങോയുടെ സാധ്യതകള്‍ അവസാനിപ്പിക്കുകയായിരുന്നു.

ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം ഡേവേഴ്‌സന്‍ ആണ് ഏക ഗോള്‍ നേടിയത്. ഈ സീസണില്‍ ടീമിന് ഒരു മത്സരം കൂടെ ബാക്കിയുണ്ട്. ചാംപ്യന്മാരുടെ സ്വന്തം മൈതാനതാണ് അവരുടെ ശേഷിക്കുന്ന ഏക മത്സരം അരങ്ങേറുക. മുന്‍ ബ്രസീല്‍ പരിശീലകന്‍ സ്‌കൊളാരിയാണ് ടീമിന്റെ പരിശീലകന്‍.

Top