ആമസോണ്‍; രണ്ട് മാസത്തേക്ക് തീയിടല്‍ നിരോധിച്ച് ബ്രസീല്‍

ബ്രസീലിയ: ആമസോണ്‍ മഴക്കാടുകളുടെ വലിയൊരു ഭാഗം കാട്ടുതീയില്‍ നശിച്ച പശ്ചാത്തലത്തില്‍ 2 മാസത്തേക്ക് തീയിടല്‍ നിരോധിച്ച് ബ്രസീല്‍. കൃഷിയുമായി ബന്ധപ്പെട്ട അംഗീകൃത നടപടികളല്ലാതെ മറ്റൊന്നും അനുവദിക്കാനാകില്ലെന്ന് പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോ ഉത്തരവില്‍ വ്യക്തമാക്കി.

കാട്ടുതീ കെടുത്താനായി ജി-7 ഉച്ചകോടി വാഗ്ദാനം ചെയ്ത 2 കോടി ഡോളര്‍ ബൊല്‍സൊനാരോ ആദ്യം നിരസിച്ചിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രസ്താവനകളിലൂടെ തന്നെ അപമാനിച്ചെന്ന് ആരോപിച്ചായിരുന്നു അത്.

ഇതിനിടെ, ബ്രസീല്‍ സര്‍ക്കാരുമായി സഹകരിച്ചു മാത്രമേ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകൂ എന്ന് യു.എസ് അറിയിച്ചു. ബ്രസീലിനു പുറമേ ബൊളിവിയയിലും കാട്ടുതീ വലിയതോതില്‍ നാശമുണ്ടാക്കിയിട്ടുണ്ട്.

Top