ബ്രസീലിയന്‍ ലീഗില്‍ തിരിച്ചെത്തി സൂപ്പര്‍ താരം അലക്‌സാണ്ടര്‍ പാറ്റോ

ബ്രസീലിയന്‍ ലീഗില്‍ തിരിച്ചെത്തി സൂപ്പര്‍ താരം അലക്‌സാണ്ടര്‍ പാറ്റോ. അടുത്തിടെയാണ് ചൈനീസ് ലീഗ് ഉപേക്ഷിച്ച് മുന്നേറ്റനിരക്കാരനായ പാറ്റോ ബ്രസീലിലേക്ക് മടങ്ങിയത്. ഇപ്പോള്‍ ബ്രസീലിയന്‍ ക്ലബ് സാവോ പോളയുമായി മൂന്ന് വര്‍ഷത്തെ കരാറില്‍ ഒപ്പിട്ടിരിക്കുകയാണ് താരം.

ബ്രസീലിലെ ഇന്റര്‍നാസിയണിലില്‍ കരിയര്‍ തുടങ്ങിയ പാറ്റോയ്ക്ക് ബ്രസീലിയന്‍ ലീഗിലേക്ക് ഇത് മൂന്നാം വരവാണ്. ഇന്റര്‍നാസിയണലില്‍ നിന്ന് വിഖ്യാത ഇറ്റാലിയന്‍ ക്ലബ് എ.സി.മിലാനിലാണ് പാറ്റോ എത്തിയത്. 2007 മുതല്‍ ആറ് വര്‍ഷം മിലാനില്‍ തകര്‍ത്തുകളിച്ചശേഷം ബ്രസീലിയന്‍ ക്ലബായ കോറിന്ത്യന്‍സിലേക്ക് പാറ്റോ എത്തി. അവിടുന്ന് കുറച്ചുകാലം സാവോ പോളോയില്‍ ലോണില്‍ കളിച്ചു.

പിന്നീട് ചെല്‍സി, വിയ്യാറയല്‍ എന്നിവിടങ്ങളില്‍ കളിച്ചശേഷമാണ് 2017ല്‍ പാറ്റോ ചൈനയിലെ ടിയാന്‍ജിന്‍ ഖ്വാന്‍ജിയാനില്‍ എത്തുന്നത്. 2009ല്‍ കോണ്‍ഫെഡറേഷന്‍ കപ്പ് നേടിയ ബ്രസീല്‍ ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു പാറ്റോ. ഇതുവരെ 27 മത്സരങ്ങളിലും ബ്രസീലിന്റെ മഞ്ഞജേഴ്‌സിയണിഞ്ഞിട്ടുണ്ട് പാറ്റോ. നിലവില്‍ 29 വയസ് മാത്രമുള്ള പാറ്റോ, ബ്രസീലിയന്‍ ലീഗില്‍ മിന്നുന്ന പ്രകടനം നടത്തി ദേശീയ ടീമിലേക്ക് ഒരിക്കല്‍ കൂടി എത്താനാണ് ലക്ഷ്യമിടുന്നത്.

Top