14ാം വയസ്സില്‍ ബ്രസീലിയന്‍ ക്ലബില്‍ കരാര്‍ ഒപ്പിട്ട് റൊണാള്‍ഡീനോയുടെ മകന്‍

14ാം വയസ്സില്‍ ബ്രസീലിയന്‍ ക്ലബ്ബില്‍ കരാര്‍ ഒപ്പിട്ട് റൊണാള്‍ഡീനോയുടെ മകന്‍ ജോ മെന്‍ഡസ്. ബ്രസീലിയന്‍ ക്ലബായ ക്രുസേരോയില്‍ ആണ് മെന്‍ഡസിന് കരാര്‍ ലഭിച്ചിരിക്കുന്നത്. കുറച്ച് മാസങ്ങളായി ക്ലബില്‍ മെന്‍ഡസ് പരിശീലനം നടത്തി വരികയായിരുന്നു. കുട്ടി താരത്തിന്റെ മികവ് കണ്ടാണ് കരാര്‍ നല്‍കുന്നതെന്നാണ് ക്ലബ് പറഞ്ഞിരിക്കുന്നത്. നേരത്തെ റൊണാള്‍ഡീനോയുടെ മകനാണെന്ന് മറച്ചുവെച്ച് ട്രയല്‍സില്‍ പങ്കെടുത്ത് ആയിരുന്നു ക്രുസോരോയില്‍ സെലക്ഷന്‍ വാങ്ങിയത്.

അന്ന് 13കാരനായ മെന്‍ഡസിന്റെ വാശിയായിരുന്നു തന്റെ പിതാവിന്റെ പേര് കൊണ്ടല്ലാതെ ടാലന്റ് കൊണ്ട് ക്ലബ് കിട്ടണം എന്നുള്ളത്. മുമ്പ് പി എസ് ജിയിലും ട്രയല്‍സില്‍ മെന്‍ഡസ് പങ്കെടുത്തിട്ടുണ്ട്. ബ്രസീലിയന്‍ ഒന്നാം ഡിവിഷനില്‍ കളിക്കുന്ന ടീമാണ് ക്രുസേറോ. ക്ലബിന്റെ അക്കാദമിയില്‍ ആകും ഇപ്പോള്‍ മെന്‍ഡസ് കളിക്കുക. 19 വയസ്സുവരെ ക്ലബില്‍ തുടരാനുള്ള കരാര്‍ ആണ് ഒപ്പിട്ടത്. അടുത്ത് തന്നെ മെന്‍ഡസിനെ സീനിയര്‍ ടീമില്‍ കളിപ്പിക്കും എന്ന് ക്ലബ് അറിയിച്ചു.

Top