Brazil prisoners beheaded in riot at Natal prison

jail

റിയോ ഡി ഷാനെയ്‌റോ: ബ്രസീലിലെ അല്‍കാക്കസ് ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു.

മരിച്ചവരുടെ എണ്ണത്തില്‍ ഇനിയും വര്‍ധനവുണ്ടായേക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഈ വര്‍ഷമുണ്ടാകുന്ന ഏറ്റവും വലിയ മൂന്നാമത്തെ സംഘര്‍ഷമാണിതെന്നാണ് വിവരം.

ജയിലിനുള്ളില്‍ ലഹള തുടങ്ങിയ ശേഷം പൊലീസ് ജയിലിനുള്ളിലേക്ക് പ്രവേശിച്ചിട്ടില്ലെന്നാണ് വിവരം.

100 ലേറെ പേര്‍ കൊല്ലപ്പെട്ട ആമസോണസ് ജയില്‍ ലഹളക്കു ശേഷം രാജ്യത്തെ ജയിലുകളുടെ സുരക്ഷ വര്‍ധിപ്പിക്കുമെന്നും കനത്ത സുരക്ഷയുള്ള അഞ്ചു ജയിലുകള്‍കൂടി നിര്‍മ്മിക്കുമെന്ന് പ്രസിഡന്റ് മൈക്കിള്‍ ടെമര്‍ പറഞ്ഞിരുന്നു.

ബ്രസീലിലെ തെക്കു-കിഴക്കന്‍ നഗരമായ നതാലിലുള്ള ഈ ജയില്‍ രാജ്യത്തെ ഏറ്റവും വലിയ ജയിലുകളിലൊന്നാണ്.

Top