Brazil prison riot leaves at least four dead

ബ്രസീലിയ: ബ്രസീലിലെ മനോസ് നഗരത്തിലെ ജയിലിലുണ്ടായ കലാപത്തില്‍ നാല് തടവുകാര്‍ മരിച്ചു.

ഒരാഴ്ചയ്ക്കിടെ ബ്രസീലിലെ ജയിലുകളില്‍ നടക്കുന്ന മൂന്നാമത്തെ സമാന സംഭവമാണിത്. വന്‍ പൊലീസ് സംഘം ജയിലിന്റെ സുരക്ഷ ഏറ്റെടുത്തിട്ടുണ്ട്.

മോശം സാഹചര്യങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ അടച്ച ജയില്‍ ഒരാഴ്ച മുന്‍പാണ് തുറന്നത്. നവീകരിച്ച ജയിലിലേക്ക് 300 തടവുകാരെയാണ് മാറ്റിയത്. ജനുവരി ഒന്നിന് മനോസ് നഗരത്തിലെ മറ്റൊരു ജയിലിലുണ്ടായ കലാപത്തില്‍ 56 തടവുകാര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.

ലോകത്ത് തടവുകാരുടെ എണ്ണത്തില്‍ നാലാമതുള്ള രാജ്യമാണ് ബ്രസീല്‍. 6,22,000 തടവുകാര്‍ വിവിധ രാജ്യത്തെ ജയിലുകളില്‍ കഴിയുന്നുണ്ടെന്നാണ് കണക്ക്.

Top