വടക്കന്‍ ബ്ര​സീ​ലി​ലെ ജ​യി​ലി​ല്‍ ക​ലാ​പം; 20 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

ബെലേം: വടക്കന്‍ ബ്രസീലിലെ ബെലേം നഗരത്തിലെ ജയിലില്‍ കലാപം. ഏറ്റുമുട്ടലില്‍ 20 പേര്‍ കൊല്ലപ്പെട്ടു. ഗാര്‍ഡുമാരെ ആക്രമിച്ച് കൂട്ടത്തോടെ ജയില്‍ ചാടാന്‍ തടവുകാര്‍ നടത്തിയ ശ്രമത്തിനിടെയാണ് മരണം. തടവുകാരുടെ ആക്രമണത്തില്‍ നാല് ഗാര്‍ഡുകള്‍ക്ക് പരിക്കേറ്റു.

ആയുധങ്ങളുമായി ജയിലിന് പുറത്തെത്തിയ സംഘത്തിന്റെ സഹായത്തോടെ രക്ഷപ്പെടാനായിരുന്നു തടവുകാരുടെ ശ്രമം. തടവ് പുള്ളികളില്‍ ആരെങ്കിലും രക്ഷപ്പെട്ടോ എന്നത് അന്വേഷിക്കുകയാണെന്ന് ജയിലധികൃതര്‍ പറഞ്ഞു.

Top