കോവിഡില്‍ നിന്ന് മുക്തനാകാതെ ബ്രസീല്‍ പ്രസിഡന്റ്; മൂന്നാമത്തെ ടെസ്റ്റും പോസിറ്റീവ്

ബ്രസീലിയ: ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സനാരോക്ക് മൂന്നാമത്തെ ടെസ്റ്റിലും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതോടെ രണ്ടാഴ്ചത്തേക്ക് കൂടി അദ്ദേഹം ക്വാറന്റീനില്‍ തുടരും. ജൂലൈ 7നാണ് അദ്ദേഹത്തിന് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് നടത്തിയ തുടര്‍ ടെസ്റ്റുകളിലും അദ്ദേഹം പോസിറ്റീവ് ആയി തുടരുകയാണ്.

നേരിയ രോഗലക്ഷണങ്ങളുള്ളവര്‍ക്ക് രോഗം ഭേദമാകാന്‍ സാധാരണ രണ്ടാഴ്ചയാണ് വേണ്ടത്. നിലവില്‍ മുഖാമുഖമുള്ള കൂടിക്കാഴ്ചകള്‍ ഒഴിവാക്കി വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ബൊല്‍സനാരോ യോഗങ്ങളും വാര്‍ത്താസമ്മേളനവും നടത്തുന്നത്. ബൊല്‍സനാരോയുടെ കാബിനറ്റിലെ നാലംഗങ്ങള്‍ക്ക് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

പലപ്പോഴും ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ മാസ്‌ക് പോലും ധരിക്കാതെയാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നത്. ഈയടുത്താണ് മാസ്‌ക് ധരിച്ച് തുടങ്ങിയത്. ഇതുവരെ ബ്രസീലില്‍ 22.27 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

Top