ബ്രസീലിയൻ യുവതിക്ക് ആദ്യ രാത്രി അന്ത്യ ദിനമായി

love marriage

ഇബിറൈറ്റ്: ബ്രസീലിയൻ യുവതിക്ക് വിവാഹദിനം മരണ ദിനമായി. പതിനെട്ടുകാരിയ്ക്കാണ് ആദ്യ രാത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണം വരിക്കേണ്ടി വന്നത്. ബ്രസീലിയൻ നഗരമായ ഇബിറൈറ്റിൽ കഴിഞ്ഞദിവസമാണ് സംഭവം ഉണ്ടായത്.

ഇബിറൈറ്റ് നഗരത്തിലെ 29കാരനുമായി കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു പതിനെട്ടുകാരിയുടെ വിവാഹം നടന്നത്. ലൈംഗിക ബന്ധത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട യുവതി കുഴഞ്ഞുവീഴുകയായിരുന്നു.കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും വഴി മധ്യേ മരണം സംഭവിക്കുകയായിരുന്നെന്ന് പൊലീസിനെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പാരമെഡിക്കൽ സ്റ്റാഫ് സ്ഥലത്തെത്തിയപ്പോഴേക്കും യുവതി ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുകയായിരുന്നു. ഹൃദയാഘാതമാണെന്ന് സ്ഥിരീകരിച്ചതോടെ ഇവർ ആശുപത്രിയിലേക്ക് പെട്ടെന്ന് തന്നെ പോവുകയും ചെയ്തു. എന്നാൽ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

 

 

Top