ബ്രസീല്‍ ജേഴ്‌സി അണിഞ്ഞാല്‍ ആദ്യ ഗോള്‍ നേടുന്നത് കുട്ടീഞ്ഞോയുടെ ശീലം

ബ്രസീലിനു വേണ്ടി കുപ്പായം അണിയുമ്പോള്‍ എന്നും മികച്ച ഫോമിലാണ് കുട്ടീഞ്ഞോ. ഇന്ന് പുലര്‍ച്ചെ നടന്ന കോപ അമേരിക്കയിലെ ആദ്യ മത്സരത്തില്‍ തന്നെ അത് കാണാന്‍ സാധിച്ചു.

ബ്രസീലിനു വേണ്ടി ഇരട്ട ഗോളുകള്‍ നേടിയാണ് കുട്ടീഞ്ഞോ തിളങ്ങിയത്. ടൂര്‍ണമെന്റിലെ ബ്രസീലിന്റെ ആദ്യ ഗോള്‍ നേടിയത് കുട്ടീഞ്ഞോ ആയിരുന്നു. ഇത് തുടര്‍ച്ചയായ മൂന്നാമത്തെ മേജര്‍ ടൂര്‍ണമെന്റില്‍ ആണ് കുട്ടീഞ്ഞോ ബ്രസീലിന്റെ ആദ്യ ഗോള്‍ നേടുന്നത്.

2016ല്‍ നടന്ന കോപ്പ അമേരിക്കയില്‍ യുഎസ്എക്കെതിരെ ആയിരുന്നു ബ്രസീലിന്റെ ആദ്യ മത്സരം. ആദ്യ ഗോള്‍ നേടിയത് കുട്ടീഞ്ഞോ ആയിരുന്നു. കഴിഞ്ഞ ലോകകപ്പിലും ബ്രസീലിനു വേണ്ടി ആദ്യ ഗോള്‍ നേടിയത് കുട്ടീഞ്ഞോ തന്നെ. സ്വിറ്റ്സര്‍ലാന്റിനെതിരെ മികച്ച ഒരു ഗോള്‍. ഇപ്പോള്‍ സ്വന്തം നാട്ടില്‍ നടക്കുന്ന കോപ്പയിലും ആദ്യ ഗോള്‍ കുട്ടീഞ്ഞോ തന്നെയാണ് നേടിയത്.

Top