തടവുപുള്ളികള്‍ തമ്മില്‍ സംഘര്‍ഷം; ബ്രസീലില്‍ 50ലേറെപ്പേര്‍ കൊല്ലപ്പെട്ടു

ബ്രസീലിയ: തടവുപുള്ളികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ബ്രസീലിലെ പരൊയില്‍ അല്‍തമിറ ജയിലില്‍ കലാപം. സംഘര്‍ഷത്തില്‍ 50ലേറെപ്പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. പ്രാദേശിക മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരം റിപ്പോര്‍ട്ട് ചെയ്തത്.

തടവുപുള്ളികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് വിവരങ്ങള്‍. 16 പേരെ കഴുത്തറുത്താണ് കൊലപ്പെടുത്തിയതെന്നും ജയിലിന്റെ ഒരു ഭാഗത്ത് തീ പടര്‍ന്നെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തീപിടിത്തത്തിനു പിന്നാലെ പുക ഉയര്‍ന്നതോടെ മറ്റ് തടവുകാര്‍ക്ക് ശാരീരികാസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ടതായും സൂചനകളുണ്ട്. ജയിലധികൃതരെ ബന്ദികളാക്കിയ ശേഷമാണ് തടവുപുള്ളികള്‍ ഏറ്റുമുട്ടിയതെന്നാണ് വിവരം.

Top