ബ്രസീലില്‍ കൊവിഡ് വ്യാപനം രൂക്ഷം ; 24 മണിക്കൂറിനുള്ളിൽ 4,195 മരണം

ബ്രസീലിയ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബ്രസീലിൽ 4,195 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ആദ്യമായാണ് രാജ്യത്ത് ഇത്രയധികം കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രതിദിനം 4000ത്തിലധികം കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ രാജ്യമായി ബ്രസീൽ.

രാജ്യത്ത് 340,000 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സാവോ പോളോയിലാണ് 1,400 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈസ്റ്റർ ആഘോഷങ്ങൾക്ക് ശേഷമാണ് ഇത്രയധികം കേസുകൾ വർധിക്കാൻ കാരണമെന്ന് അധികൃതർ പറഞ്ഞു.

Top