നെയ്മറിന്റെ അച്ചടക്കലംഘനം ടീമിന് തലവേദന ;പരിശീലകന്‍ ഇടപെടുന്നു

ച്ചടക്കലംഘനം തുടര്‍ക്കഥയാക്കിയ നെയ്മറിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ പരിശീലകന്‍ ടിറ്റെ ഇടപ്പെടുന്നു.

ഫ്രഞ്ച് കപ്പ് ഫെനലിന് ശേഷം ആരാധകനെ ഇടിച്ച സംഭവത്തില്‍ ഫ്രഞ്ച് ഫുട്‌ബോള്‍ അസോസിയേഷനും , ചാമ്പ്യന്‍സ് ലീഗ് മത്സരം നിയന്ത്രിച്ച റെഫറിമാരെ അധിക്ഷേപിച്ചതിന് യുവേഫയും നെയ്മറിനെതിരെ നടപടിയെടുത്തിരുന്നു. പിന്നാലെ പി.എസ്.ജി പരിശീലകന്‍ തോമസ് ടുഷെലും നെയ്മറിന്റെ ഉറ്റസുഹൃത്ത് കൂടിയായ സഹതാരം ഡാനി ആല്‍വസും താരത്തിന്റെ പ്രവര്‍ത്തികളെ വിമര്‍ശിച്ചിരുന്നു. ഇതിനുശേഷമായിരുന്നു നെയ്മറിനെ ബ്രസീല്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് മുന്‍ താരം എഡ്മില്‍സണ്‍ ആവശ്യപ്പെട്ടത്.

പിന്നെയും വിമര്‍ശനങ്ങള്‍ തുടരുന്നതോടെ ഈ പ്രശ്‌നങ്ങളെക്കുറിച്ച് നെയ്മറുമായി സംസാരിക്കാന്‍ ഒരുങ്ങുകയാണ് ടിറ്റെ. കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തില്‍ ടിറ്റെ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. നേരത്തെ എതിര്‍താരത്തെ തുപ്പിയ സംഭവത്തെതുടര്‍ന്ന് യുവന്റ്‌സിന്റെ ബ്രസീലിയന്‍ താരം കോസ്റ്റയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. അന്നും ടിറ്റെയാണ് വിഷയത്തില്‍ ഇടപ്പെട്ടത്.

Top