ബ്രസീലിയന്‍ കൗമാരതാരത്തെ ടീമില്‍ എത്തിക്കാന്‍ ഒരുങ്ങി ആഴ്‌സണല്‍

ബ്രസീലിയന്‍ കൗമാരതാരം ഗബ്രിയേല്‍ മാര്‍ട്ടിനെ ടീമിലെത്തിക്കാന്‍ ഒരുങ്ങി ആഴ്‌സണല്‍. ആറ് ദശലക്ഷം യൂറോയാണ് കൗമാരക്കാരനായ മാര്‍ട്ടിനെല്ലിക്കായി ആഴ്‌സണല്‍ ചിലവിടാന്‍ ഒരുങ്ങുന്നത്. നിലവില്‍ ബ്രസീലയന്‍ ക്ലബ് ഇറ്റുവാനോ എഫ്.സിയുടെ താരമാണ് മാര്‍ട്ടിനെല്ലി. ബ്രസീലിലെ പ്രശസ്തമായ കൊറീന്ത്യന്‍സിന്റെ ടീമിലൂടെ കളിച്ചുതുടങ്ങിയ മാര്‍ട്ടിനെല്ലി, 2015-ലാണ് ഇറ്റുവാനോയിലെത്തുന്നത്.

2018-ല്‍ ക്ലബിനായി പ്രഫഷണല്‍ മത്സരത്തില്‍ അരങ്ങേറി. 2000-ത്തിന് ശേഷം ക്ലബിനായി അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു അന്ന് മാര്‍ട്ടിനെല്ലി. അടുത്ത സീസണ്‍ തുടങ്ങുന്നതിന് മുമ്പായി മാര്‍ട്ടിനെല്ലി ആഴ്‌സണലിലെത്തും എന്നാണ് റിപ്പോര്‍ട്ട്.

ജൂണില്‍ പതിനെട്ട് വയസ് തികയുന്നതോടെ മാര്‍ട്ടിനെല്ലി ആഴ്‌സനലിന്റെ ഭാഗമാകും. റിസര്‍വ്, യൂത്ത് ടീമുകളിലേക്കായിരിക്കും മാര്‍ട്ടിനെല്ലിയെ എത്തിക്കുന്നത്. എന്നാല്‍ ഇക്കുറി യുവതാരം മത്തേവു ഗ്വിന്‍ഡോസിക്ക് അവസരം നല്‍കിയതുപോലെ മാര്‍ട്ടിനെല്ലിക്ക് ഇടയ്ക്ക് അവസരം നല്‍കിയേക്കും എന്ന സൂചനയാണ് ആഴ്‌സനല്‍ നല്‍കുന്നത്.

Top