ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ ; ഒന്നാം പകുതിയില്‍ സമനിലപാലിച്ച്‌ ബ്രസീലും മെക്‌സിക്കോയും

സമാറ : ലോകകപ്പിലെ നിര്‍ണ്ണായക പ്രീക്വാര്‍ട്ടറില്‍ മെക്‌സിക്കോയ്ക്ക് എതിരെ ബ്രസീല്‍ മുന്നില്‍. ആദ്യ പകുതി ഗോള്‍ രഹിതമായിരുന്ന മത്സരത്തില്‍ 51ാം മിനിറ്റില്‍ സൂപ്പര്‍ താരം നെയ്മറാണ് ബ്രസീലിന്റെ ഗോള്‍ നേടിയത്. പരിക്കേറ്റ മാഴ്‌സലോയ്ക്ക് പകരം ഫിലിപ്പേ ലൂയിസിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനോട് സമനിലയില്‍ പിരിഞ്ഞ ബ്രസീല്‍ തുടര്‍ന്ന് കോസ്റ്റാറിക്കയെയും സെര്‍ബിയയെയും കീഴടക്കിയാണ് പ്രീക്വാര്‍ട്ടറിലെത്തിയിരിക്കുന്നത്. മെക്‌സിക്കോ ആദ്യമത്സരത്തില്‍ ജര്‍മ്മനിയെ അട്ടിമറിച്ചവരാണ്. തുടര്‍ന്ന് ദക്ഷിണകൊറിയയെ കീഴടക്കി പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു.

Top