ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിനും അര്‍ജന്റീനയ്ക്കും ജയം

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിനും അര്‍ജന്റീനയ്ക്കും ജയം. അര്‍ജന്റീന എതിരില്ലാത്ത ഒരു ഗോളിന് പെറുവിനെയും ബ്രസീല്‍ ഒന്നിനെതിരെ നാലുഗോളുകള്‍ക്ക് യുറുഗ്വായെയുമാണ് തോല്‍പ്പിച്ചത്. പോയിന്റ് പട്ടികയില്‍ പതിനൊന്ന് മത്സരങ്ങളില്‍ നിന്ന് 31 പോയിന്റുമായി ബ്രസീല്‍ ഒന്നാം സ്ഥാനത്തും, അത്രയും തന്നെ മത്സരങ്ങളില്‍ നിന്ന് 25 പോയിന്റുമായി അര്‍ജന്റീന രണ്ടാം സ്ഥാനത്തുമാണ്.

പെറുവിനെതിരെ നടന്ന മത്സത്തില്‍ ലൗത്താരോ മാര്‍ട്ടിനസാണ് അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്. ബ്രസീലിനായി റഫീന്യ രണ്ടും നെയ്മറും ബര്‍ബോസ ഓരോ ഗോളുകളും നേടി. സുവാരസാണ് യുറുഗ്വായുടെ ആശ്വാസ ഗോള്‍ നേടിയത്. 12 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുള്ള യുറുഗ്വായ് അഞ്ചാം സ്ഥാനത്താണ്.

 

Top