ആമസോണ്‍ മഴക്കാടുകളുടെ സംരക്ഷകന്‍ പൗലോ പൗലീനോ ഗൗജാജര വെടിയേറ്റു മരിച്ചു

ബ്രസീലിയ: ബ്രസീലിലെ ആമസോണ്‍ മഴക്കാടുകളുടെ സംരക്ഷകന്‍ എന്നറിയപ്പെട്ടിരുന്ന ഗോത്രവംശജന്‍ പൗലോ പൗലീനോ ഗൗജാജര വെടിയേറ്റു മരിച്ചു. ജലം തേടി പുറപ്പെട്ട രണ്ടംഗ വനസംരക്ഷക സംഘത്തിനു നേരേ അനധികൃത മരംവെട്ടുകാരുടെ സംഘം വെടിയുതിര്‍ക്കുയായിരുന്നു.

ആമസോണില്‍ വ്യാപകമായി മഴക്കാടുകള്‍ കത്തിക്കുന്നതു ചെറുക്കാന്‍ രൂപീകരിച്ച ഗാര്‍ഡിയന്‍സ് ഓഫ് ഫോറസ്റ്റ് എന്ന സംഘടനയിലെ അംഗമായിരുന്നു പൗലോ. ബ്രസീലിലെ ഗോത്രവിഭാഗമായ ഗൗജാജര എന്ന ഗോത്രത്തിന്റെ നേതാവ് കൂടിയായിരുന്നു പൗലോ.

സര്‍ക്കാര്‍ തന്നെ മരം മുറിക്കുന്നതിനും മറ്റു നശീകരണ പ്രവര്‍ത്തികള്‍ക്കും കൂട്ടുനില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് ആമസോണ്‍ കാടുകള്‍ സംരക്ഷിക്കാനായി പൗലോ മുന്നിട്ടിറങ്ങിയത്. പൗലോയുടെ മരണത്തില്‍ ബ്രസീലിയന്‍ ഭരണകൂടം നടുക്കം രേഖപ്പെടുത്തി.

Top