ഗോള്‍ മഴയില്‍ കൊച്ചി ; സ്‌പെയിനെതിരെ ബ്രസീലിന്റെ ഗോള്‍ മടക്കം

കൊച്ചി: അണ്ടര്‍ 17 ലോകകപ്പ് മത്സരങ്ങള്‍ ആരംഭിച്ച് അധികനേരം ആവും മുന്‍പേ തന്നെ കഴിവ് തെളിയിച്ച് ടീമുകള്‍.

മത്സരം ആരംഭിച്ച് 5 മിനിറ്റ് ആവുമ്പോഴേക്കും ആദ്യ ഗോളടിച്ച സ്‌പെയിനെതിരെ ഗോള്‍ മടക്കി ബ്രസീലും.

മത്സരത്തിന്റെ 25ാം മിനിറ്റിലാണ് ബ്രസീല്‍ താരം ലിങ്കോണ്‍ ടീമിനു വേണ്ടി ആദ്യ ഗോളടിച്ചത്. നിലവില്‍
സ്‌പെയിനെതിരെ ബ്രസീല്‍ 2-1 ന് മുന്നിലാണ്.

സ്‌പെയിന്‍ ക്യാപ്റ്റന്‍ ആബേല്‍ റൂയിസിന്റെ ഷോട്ട് ബ്രസീല്‍ ഗോള്‍കീപ്പര്‍ ഗബ്രിയേല്‍ ബ്രസാവോ തടുത്തിട്ടതിനു പിന്നാലെയായിരുന്നു സ്‌പെയിന്റെ ആദ്യ ഗോള്‍.

Top