വൻകിട ബ്രാൻഡുകൾക്കും പ്രിയം ഇന്ത്യയോട്, ചൈനക്ക് ‘പണി’ കൊടുത്ത് വൻ മുന്നേറ്റം !

മുംബൈ: ലോകത്തെ  വ്യാപാര രംഗത്തെ നിയന്ത്രിച്ചിരുന്ന ചൈനയെ മലർത്തിയടിച്ച് ഇന്ത്യ വൻ മുന്നേറ്റ പാതയിൽ.

രാജ്യാന്തര വ്യാപാര വികസന സൂചികയുടെ 2017-ലെ റിപ്പോർട്ടിലാണ് ഈ സുപ്രധാന വിവരം.

അമേരിക്കയിലെ പ്രമുഖ മാനേജ്മെന്റ് കൺസൾട്ടിങ് സ്ഥാപനമായ ‘എ.ടി. കേർണി’യുമായി സഹകരിച്ചു പ്രവർത്തിക്കുന്ന സംബേന്ദു റോയിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പണം ചെലവഴിക്കുന്ന കാര്യത്തിൽ ഉപഭോക്താക്കൾക്കുള്ള വർധിത താൽപര്യം, വർധിച്ചു വരുന്ന മൊബൈൽ, ഇന്റർനെറ്റ് ഉപയോഗം ,വിദേശ നിക്ഷേപത്തിന് അനുകൂലമായ സഹചര്യം ,ജി.എസ്.ടിയും പണരഹിത സാമ്പത്തിക ഇടപാടും പോത്സാഹിപ്പിക്കുന്നതിനുള്ള കർശന നടപടി തുടങ്ങിയവയാണ് ഇന്ത്യയുടെ മുന്നേറ്റത്തിന് വഴിവെച്ചതെന്ന് സുബേന്ദു റോയി പറഞ്ഞു.

ഇപ്പോൾ രാജ്യാന്തര ബ്രാൻഡുകൾ ഇന്ത്യയിലേക്ക് വൻതോതിൽ വന്നു കൊണ്ടിരിക്കുകയാണ്.

‘ക്വാഷ് ആൻഡ് കാരി’ രംഗത്തെ പ്രശസ്തരായ മെട്രോ, വാൾമാർട്ട്, ബുക്കർ തുടങ്ങിയ കമ്പനികൾക്ക് ഏറെ പ്രിയപ്പെട്ട വിപണിയാണിപ്പോൾ ഇന്ത്യ.

തായ് ലൻഡിൽ നിന്നുള്ള സിയാം മാക്രോയാണ് ഏറ്റവും ഒടുവിലായി ഇന്ത്യയിലെത്തിയിരിക്കുന്നത്.

സ്വീഡിഷ് ഫർണിച്ചർ നിർമ്മാതാക്കളായ ഐക്കിയയും ഇന്ത്യയിൽ വ്യാപകമായി വ്യാപാര കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി 150 കോടി ഡോളറാണ് കമ്പനി വകയിരിത്തിയിരിക്കുന്നത്.

വൻകിട ബ്രാൻഡുകൾക്ക് പുറമെ ഇടത്തര ബ്രാൻഡുകളായ കോറെസ്, മിഗാത്തോ, എവീസു, മൊണാ സില, യോഗർട്ട് ലാബ്, മെൽറ്റിങ് പോട്ട്, ലഷ് അഡിക്ഷൻ, വാൾസ്ട്രീറ്റ് ഇംഗ്ലീഷ്, വാസ്ത മാനിയ, തുടങ്ങിയവയും ഇന്ത്യയിലേക്ക് വരാൻ ഒരുങ്ങുകയാണ്.

ഇന്ത്യയിലാകെ 2500 മുതൽ 3,000 വരെ ഷോപ്പുകൾ തുടങ്ങാൻ ഇ കമ്പനികളെല്ലാം തയ്യാറായി കഴിഞ്ഞതായും രാജ്യാന്തര ചെറുകിട വ്യാപാര വികസന സൂചികയുടെ അവലോകന റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ചൈനീസ് കമ്പോള കുത്തകക്ക് വൻ പ്രഹരം നൽകുന്ന ബ്രാൻഡുകളുടെ ഈ നടപടി ചൈനീസ് ഭരണകൂടത്തെ ആശങ്കപ്പെടുത്തുന്നതായാണ് പുറത്തു വരുന്ന വിവരം.

ഇന്ത്യയിൽ ആയുധ നിർമ്മാണത്തിനായി അമേരിക്ക, ഫ്രാൻസ്, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ച് മുന്നോട്ട് പോകുന്ന ഇന്ത്യയുടെ നടപടി ചൈനയുടെ ഉറക്കം കെടുത്തിയിരിക്കെയാണ് പുതിയ തിരിച്ചടി.

ജപ്പാനുമായി സഹകരിച്ച് പുതിയ വ്യാവസായിക പദ്ധതികൾക്ക് ഇന്ത്യ തുടക്കമിട്ടതിനോടും രൂക്ഷമായാണ് ചൈന പ്രതികരിച്ചിരുന്നത്.

ജപ്പാൻ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനത്തോടെ നിരവധി ജപ്പാൻ കമ്പനികളാണ് ഇന്ത്യയിലേക്ക് വരാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നത്.

ഏഷ്യയിലെ നമ്പർ വൺ ശക്തി എന്ന് അഹങ്കരിച്ച ചൈനക്ക് മേൽ വ്യക്തമായ ആധിപത്യം സ്ഥാപിച്ച് ഏഷ്യയിൽ മാത്രമല്ല ലോകത്തെ തന്നെ ഒന്നാം നമ്പർ ‘പവർ ഫുൾ’ രാജ്യമായി ഇന്ത്യ അധികം താമസിയാതെ മാറുമെന്നാണ് ഈ രംഗത്തെ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.

Top