ഇന്ത്യന്‍ വ്യോമസേനയുടെ ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ പറക്കല്‍ പരീക്ഷണം വിജയകരം

brahmos-missile

ന്യൂഡല്‍ഹി: ഇന്ത്യയും റഷ്യയും സംയുക്തമായി നിര്‍മിച്ച ഇന്ത്യന്‍ വ്യോമസേനയുടെ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ പറക്കല്‍ പരീക്ഷണം വിജയകരം. ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗതയില്‍ 290 കിലോമീറ്റര്‍ സഞ്ചരിച്ച മിസൈല്‍ വ്യാഴാഴ്ച രാവിലെ രാജസ്ഥാനിലെ പൊഖ്‌റാനിലെ വിക്ഷേപണ തറയില്‍നിന്നാണ് വിക്ഷേപിച്ചത്. പരമാവധി 2.8 മാച് വേഗതയുളള ബ്രഹ്മോസിന് 300 കിലോഗ്രാം വരെ ഭാരശേഷിയുണ്ട്.

Top