ബ്രഹ്മോസ് മിസൈലിന്റെ വിവരങ്ങൾ ചോർത്തിയ ഡി. ആർ. ഡി. ഓ ഉദ്യോഗസ്ഥൻ പിടിയിൽ

brahmos

ബ്രഹ്മോസ് മിസൈലിന്റെ വിവരങ്ങൾ പാക്സിതാന് ചോർത്തി നൽകിയ ഡി. ആർ. ഡി. ഓ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഡിഫെൻസ് റിസർച്ച് ആൻഡ് ഡിവെലപ്‌മെന്റ് ഓർഗനൈസെഷൻ ഉദ്യോഗസ്‌ഥനായ നിഷാന്ത് അഗർവാളാണ് തിങ്കളാഴ്ച പിടിയിലായത്.

ഉത്തർ പ്രദേശിലെ ഭീകര-വിരുദ്ധ സേന, മിലിറ്ററി ഇന്റലിജൻസ് യൂണിറ്റിന്റെ സഹായത്തോടെയാണ്‌ ഇയാളെ അറസ്റ്റ് ചെയ്യുന്നത്. മഹാരാഷ്ട്രയിലെ നാഗ്പൂറിലെ ബ്രഹ്മോസ് യൂണിറ്റിലായിരുന്നു ഇയാൾ ജോലി നോക്കിയിരുന്നത്. ഇയാൾ നാല് വർഷമായി ഇവിടെ ജോലി നോക്കി പോരുകയായിരുന്നു. ഇയാൾ ഇപ്പോൾ ഏജൻസിയുടെ നിരീക്ഷണത്തിലാണ്. ബ്രഹ്മോസ് മിസൈലുമായി ബന്ധപ്പെട്ട അതീവ സൂക്ഷ്മമായ വിവരങ്ങൾ പാക്കിസ്ഥാന് ചോർത്തിയെന്നാണ് കരുതപ്പെടുന്നത്. യു എസിന്റെ രഹസ്യ അന്വേഷണ ഏജൻസിയുമായി ഇയാൾക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്.

വലിയ ഷിപ്പുകൾക്കും അതുപോലെ തന്നെ കരയിലെ വലിയ ടാർഗറ്റുകൾക്കും എതിരായി ഉപയോഗിക്കാൻ കഴിയുന്ന സൂപ്പർസോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ് മിസൈൽ. 300 കിലോമീറ്ററാണ് ഈ മിസൈലിന്റെ റേഞ്ച്. ഷിപ്പുകളിലും മുങ്ങി കപ്പലുകളിലും എയർക്രാഫ്റ്റുകളിലും കരയിലെ വാഹനങ്ങളിലും ഒക്കെ ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന തരാം മിസൈലുകളാണ് ഇവ. 2001 ജൂണിലും 2002 ഏപ്രിലിലും മിസൈലിന്റെ പരീക്ഷണ പറക്കൽ നടത്തൊട്ടിയിരുന്നു. രണ്ടു തവണയും മിഷൻറെ എല്ലാ ലക്ഷ്യങ്ങളും ഈ മിസൈലുകൾ പൂർത്തിയാക്കിയിരുന്നു.

ഡിഫെൻസ് റിസർച്ച് ആൻഡ് ഡിവെലപ്‌മെന്റ് ഓർഗനൈസെഷനും റഷ്യയുടെ എൻ. പി. ഓ. എം-വും സംയുക്തമായിയാണ് ബ്രഹ്മോസ് വികസിപ്പിച്ചെടുത്തത്. ഏറെ പ്രത്യേകതകൾ നിറഞ്ഞ, അതിസൂക്ഷ്മത ഉള്ള ഈ ആയുധം ഇന്ത്യയുടെ കര-നാവിക-വ്യോമ സേനകളുടെ പക്കൽ സൂക്ഷിച്ചിട്ടുണ്ട്. ആധുനിക യുദ്ധ ഭൂമിയിൽ ഏറെ സങ്കീർണമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ കഴിയുന്ന ഒരു മിസൈലാണ് ബ്രഹ്മോസ്. അതിനാൽ തന്നെ മിസൈലിന്റെ രഹസ്യങ്ങൾ ചോർന്നിട്ടുണ്ടെങ്കിൽ അത് ഗുരുതര പ്രശ്നങ്ങൾക്ക് വഴി തെളിക്കും.

Top