‘ബ്രഹ്മാസ്ത്ര’ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഒക്ടോബറിലെത്തും

ൺബീർ കപൂർ- ആലിയ ഭട്ട് ചിത്രം ബ്രഹ്മാസ്ത്ര ആദ്യ ഭാഗം ഒടിടി സ്ട്രീമിങ്ങ് ആരംഭിക്കുന്നതായി റിപ്പോർട്ട്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഒക്ടോബർ രണ്ടാം വാരം ചിത്രം റിലീസ് ചെയ്യുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഡിസ്‌നി ചിത്രത്തിന്റെ പബ്ലിക് റിലേഷൻസ് ക്യാംപെയ്നിന്റെ വിതരണ പങ്കാളിയുമായിരുന്നു.തിയേറ്ററുകളിൽ വലിയ വിജയമായി മാറിയ ചിത്രമാണ് ബ്രഹ്മാസ്ത്ര. ഇന്ത്യയിൽ ആദ്യവാരം തന്നെ 120 കോടിയിലധികം രൂപ നേടി ചിത്രം ബോക്സോഫീസിൽ മികച്ച തുടക്കം കുറിച്ചു. 300-320 കോടി രൂപ വരെയാണ് സിനിമയുടെ മൊത്തം ഇന്ത്യൻ ബോക്സോഫീസ് കളക്ഷൻ. രാജ്യാന്തര ബോക്സോഫീസിലും ചിത്രം വലിയ കളക്ഷൻ സ്വന്തമാക്കി.

‘ബ്രഹ്മ്മാസ്ത്ര: പാര്‍ട്ട് വണ്‍ ശിവ’ എന്ന പേര് നല്‍കിയ ചിത്രം ശിവയുടെ കഥയാണ് പറയുന്നത്. ഇന്ത്യന്‍ പുരാണങ്ങളിലെ സങ്കല്‍പ്പങ്ങളും ഇന്നത്തെ ലോകവും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടാണ് ബ്രഹ്മാസ്ത്ര ഒരുക്കിയിരിക്കുന്നത്. അമിതാഭ് ബച്ചന്‍, നാഗാര്‍ജുന അക്കിനേനി, മൗനി റോയ് എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്. രണ്‍ബീര്‍ ശിവ എന്ന കഥാപാത്രത്തെയും ആലിയ ഇഷ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിച്ചത്. ഷാരൂഖ് ഖാനും സിനിമയിൽ ഒരു കാമിയോ വേഷത്തിലെത്തി.

 

Top