ബ്രഹ്‌മാസ്ത്ര, ആർആർആർ, കെജിഎഫ് 2; ബോക്‌സ് ഓഫീസ് കളക്ഷനിൽ ഹിറ്റ് ആർക്ക്?

ൺബീർ കപൂറും ആലിയ ഭട്ടും നായകരായി വരുന്ന ബ്രഹ്‌മാസ്ത്ര സെപ്റ്റംബർ 9 നാണ് തീയറ്ററുകളിൽ റിലീസ് ചെയ്തത്. 300 കോടി രൂപ ബജറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രം പ്രദർശനത്തിനെത്തിയ ആദ്യ ദിവസം തന്നെ ആഗോളതലത്തിൽ മൊത്തം 75 കോടി രൂപയാണ് നേടിയത്. ചിത്രം ഒരു ബ്ലോക്ക്ബസ്റ്ററായി മാറാനുള്ള കുതിപ്പിനിടെ ആദ്യ വാരാന്ത്യത്തിൽ ബ്രഹ്‌മാസ്ത്ര ലോകമെമ്പാടും നേടിയത് 225 കോടിയാണെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.

ബോളിവുഡിലെ ബാക് ടു ബാക്ക് ഫ്‌ളോപ്പുകൾക്കും ബഹിഷ്‌കരണാഹ്വാനങ്ങൾക്കും ഇടയിലാണ് ബ്രഹ്മാസ്ത്രയുടെ പ്രദർശനം തുടരുന്നത്. ഇന്ത്യയിൽ 5100 സ്‌ക്രീനുകളിലും വിദേശത്ത് 3800 സ്‌ക്രീനുകളിലുമായി 8900 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്.

ഏപ്രിൽ 14നായിരുന്നു പ്രശാന്ത് നീൽ സംവിധാനം ചെയ്ത യഷ് ചിത്രം കെജിഎഫ് ചാപ്റ്റർ 2 റിലീസ് ചെയ്തത്. ബോക്‌സോഫീസിൽ വൻ തരംഗമായിരുന്നു ചിത്രം. ഒന്നിലധികം ഭാഷകളിൽ റിലീസ് ചെയ്ത കെജിഎഫ് 2 പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് നേടിയത്. ആദ്യ വാരാന്ത്യത്തിൽ ചിത്രം ലോകമെമ്പാടുമായി 193 കോടി നേടിയെന്നാണ് ട്രേഡ് റിപ്പോർട്ടുകൾ പറയുന്നത്. ചിത്രത്തിന്റെ ആകെ കളക്ഷൻ ഏകദേശം 434.70 കോടി രൂപയായിരുന്നു.

Top