‘ബ്രഹ്‍മാസ്ത്ര’ ഇനി ഒടിടിയില്‍ കാണാം; സ്ട്രീമിംഗ് ആരംഭിച്ചു

ബോളിവുഡ് ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ബ്രഹ്‍മാസ്ത്ര. ഇന്ത്യൻ പുരാണങ്ങളുമായി ബന്ധപ്പെട്ട് സംവിധായകൻ അയൻ മുഖർജി രൂപപ്പെടുത്തിയ ഏറെ സവിശേഷതകളുള്ള ഒരു ഫ്രാഞ്ചൈസിയിലെ ആദ്യ ഭാഗമാണ് ബ്രഹ്‍മാസ്ത്ര. ഇത് വിജയിച്ചാൽ ഇന്ത്യൻ സിനിമയിൽ ഇതുവരെ സംഭവിച്ചിട്ടില്ലാത്ത ഒരു ഫ്രാഞ്ചൈസി കാണാനാവും എന്നത് സിനിമാപ്രേമികളെ സംബന്ധിച്ചും ആവേശം പകരുന്ന ഒന്നായിരുന്നു. സെപ്റ്റംബർ 9 ന് തിയറ്ററുകളിൽ എത്തിയ ചിത്രം മികച്ച സാമ്പത്തിക വിജയമാണ് നേടിയത്. 25 ദിവസം കൊണ്ട് 425 കോടിയാണ് ചിത്രം നേടിയത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലെ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്.

പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. രൺബീർ കപൂർ നായകനായ ചിത്രം ഫാൻറസി ആക്ഷൻ അഡ്വഞ്ചർ വിഭാഗത്തിൽ പെടുന്ന ഒന്നാണ്. ഫാൻറസി ആക്ഷൻ അഡ്വഞ്ചർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൻറെ രചനയും സംവിധാനവും അയൻ മുഖർജിയാണ്. അസ്ത്രാവേഴ്സ് എന്നാണ് ബ്രഹ്‍മാസ്ത്ര ആദ്യ ഭാഗമായി വരുന്ന ഫ്രാഞ്ചൈസിയുടെ പേര്.

Top