ബ്രാഡ് പിറ്റിനെതിരെ ആഞ്ചലീന ജോളി

കാലിഫോര്‍ണിയ: താനും ഗാര്‍ഹിക പീഡനത്തിന് ഇരയായിട്ടുണ്ട് വെളിപ്പെടുത്തി ഹോളിവുഡ് സൂപ്പര്‍ നായിക ആഞ്ചലീന ജോളി. നടനും മുന്‍ ഭര്‍ത്താവുമായ ബ്രാഡ് പിറ്റിനെതിരെയാണ് 45കാരിയായ ആഞ്ജലീനയുടെ ആരോപണമുണ്ടായിരിക്കുന്നത്. ബ്രാഡ് പിറ്റിനെതിരെയുള്ള തെളിവുകള്‍ ആഞ്ജലീന ജോളി കോടതിയില്‍ സമര്‍പ്പിച്ചുവെന്നും നടി വ്യക്തമാക്കി. 57കാരനായ നടന്റെ അക്രമ സ്വഭാവത്തെക്കുറിച്ച് ഇവരുടെ മക്കള്‍ മൊഴി നല്‍കുമെന്നും യുഎസ് വീക്കിലിയും ഇടി ഓണ്‍ലൈനും റിപ്പോര്‍ട്ട് ചെയ്തു.

ആഞ്ജലീന ബ്രാഡ് പിറ്റ് ദമ്പതികള്‍ക്ക് ആറ് മക്കളാണുള്ളത്. ഇതില്‍ മിക്കവരും പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇതില്‍ മൂന്ന് കുട്ടികളെ വിയറ്റ്‌നാം, കംബോഡിയ, എത്യോപ്യ എന്നിവിടങ്ങളില്‍ നിന്നും ദത്തെടുത്തതാണ്.2004ല്‍ മിസ്റ്റര്‍ ആന്റ് മിസിസ് സ്മിത്ത് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഇവര്‍ പരിചയപ്പെടുന്നത്. 2014ല്‍ ഇവര്‍ പരസ്പരം വിവാഹം കഴിക്കുകയും ചെയ്തു. രണ്ടുവര്‍ഷത്തിനുശേഷം, അവര്‍ വേര്‍പിരിഞ്ഞു, അതിനുശേഷം കടുത്ത നിയമപോരാട്ടത്തില്‍ ഏര്‍പ്പെട്ടു. പിന്നീട്, 2019 ഏപ്രിലില്‍ നിയമപരമായി വിവാഹബന്ധം വേര്‍പിരിയുകയും ചെയ്തു.കഴിഞ്ഞ നാലര വര്‍ഷമായി ആഞ്ചലീന നടത്തിയ നിരവധി പരാതികള്‍ അവലോകനം ചെയ്യപ്പെട്ടിട്ടുണ്ട്, അവ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

 

Top