ബി.ആർ ഷെട്ടിയെ വിമാനത്താവളത്തിൽ തടഞ്ഞു

ബംഗളുരു : ബംഗളുരു വിമാനത്താവളത്തില്‍ നിന്നും ഇന്ന് യുഎഇയിലേക്ക് പോകാനിരുന്ന ബി. ആർ. ഷെട്ടിയുടെ യാത്ര തടഞ്ഞു എമിഗ്രേഷൻ ഉദ്യോഗസ്ഥർ. എന്നാൽ ഷെട്ടിയുടെ ഭാര്യയെ അബുദാബിയിലേക്ക് പോകാൻ അനുവദിക്കുകയും ചെയ്തു എന്നാണ് റിപോർട്ടുകൾ. താൻ ഉടനെ യുഎഇയിലേക്കു മടങ്ങുമെന്നും യുഎഇയിലെ നിയമവ്യവസ്ഥയിൽ പൂർണ വിശ്വാസമുണ്ടെന്നും ഷെട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് എട്ടു മാസത്തിന് ശേഷം ഷെട്ടി തിരികെ യുഎഇയിലേക്ക് പോകാൻ ശ്രമിച്ചത്.

ശനിയാഴ്ച പുലർച്ചെ 2.45ന് അബുദാബിയിലേക്കുള്ള എത്തിഹാദ് വിമാനത്തിലാണ് ഷെട്ടിയും ഭാര്യയും പോകാൻ തീരുമാനിച്ചിരുന്നത്. ഷെട്ടിയുടെ യാത്രാനുമതി നിഷേധിക്കുക മാത്രമാണ് ചെയ്തത്. ഷെട്ടിക്കെതിരെ അറസ്റ്റ് നടപടികള്‍ ഉണ്ടായിട്ടില്ലെന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടിൽ പറയുന്നു.

Top