ബോളിവുഡ് താരം കാദര്‍ ഖാന്‍ അന്തരിച്ചു

മുംബൈ:പ്രശസ്ത ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ കാദര്‍ഖാന്‍ അന്തരിച്ചു. ടൊറന്റോയില്‍ വെച്ചാണ് മരണം. കുറച്ച് നാളായി കാനഡയില്‍ ചികിത്സയിലായിരുന്നു.

വില്ലന്‍ വേഷവും ഹാസ്യ വേഷവും കൈകാര്യം ചെയ്ത താരം മുന്നുറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഒരു തവണ മികച്ച ഹാസ്യ താരത്തിനും രണ്ട് തവണ മികച്ച ഡയലോഗിനും ഫിലിം ഫെയര്‍ അവാര്‍ഡ് കരസ്ഥമാക്കി. തിരക്കഥ രചയിതാവ് എന്ന മേഖലയിലും തിളങ്ങിയിട്ടുണ്ട്. രാജേഷ് ഖന്ന നായകനായ ദാഗായിരുന്നു ആദ്യ ചിത്രം.

അഫ്ഗാനിസ്താനിലെ കാബൂളിലായിരുന്നു അദ്ദേഹം ജനിച്ചത്. കാനഡയില്‍ ചികിത്സയിലായിരുന്ന കാദര്‍ഖാന്‍ അന്തരിച്ചുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത പ്രചരിച്ചിരുന്നു.വ്യാജവാര്‍ത്തയാണെന്ന് ബന്ധുക്കള്‍ വ്യക്തമാക്കിയിരു ന്നു.
അസ്ര ഖാനാണ് ഭാര്യ. നടനും നിര്‍മാതാവുമായ സര്‍ഫരാസ് ഖാന്‍ അടക്കം രണ്ട് മക്കളുണ്ട്.

Top