രണ്ട് ദിവസം പ്രായമായ ആണ്‍കുഞ്ഞിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തി

baby

ന്യൂഡല്‍ഹി: നവജാത ശിശുവിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തി. വടക്കന്‍ ഡല്‍ഹിയിലെ ഇന്ദര്‍ലോകില്‍ ആണ് സംഭവം.

ശനിയാഴ്ചയാണ് രണ്ട് ദിവസം പ്രായമായ ആണ്‍കുഞ്ഞിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

പൊലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. മൃതദേഹം സുബ്സി മാണ്ഡി മോര്‍ച്ചറിയിലേക്ക് മാറ്റി.
boy’s body was found in canal

Top