കളിക്കുന്നതിനിടെ പന്തെടുക്കാന്‍ ഇറങ്ങിയ ബാലന്‍ കിണറ്റില്‍ വീണു മരിച്ചു

തിരുവനന്തപുരം : കളിക്കുന്നതിനിടെ പന്തെടുക്കാന്‍ ഇറങ്ങിയ ബാലന്‍ കിണറ്റില്‍ വീണു മരിച്ചു. മണ്ണന്തല മുക്കോല മീനങ്കാണിവിള വീട്ടില്‍ ആന്റണിയുടെ മകന്‍ കെവിന്‍ (15) ആണ് മരിച്ചത്. വീടിനു സമീപത്തുള്ള പറമ്പില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കവെ കിണറ്റില്‍ വീണ പന്തെടുക്കാന്‍ ശ്രമിക്കവെയാണ് അപകടം ഉണ്ടായത്.

കാല്‍ വഴുതി കിണറ്റില്‍ വീണ ബാലനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

Top