മുത്തശ്ശിയുടെ പണം മോഷ്ടിച്ച ചെറുമകന്‍ അറസ്റ്റില്‍

റാസല്‍ഖൈമ: മുത്തശ്ശിയോട് കടം വാങ്ങിയ പണം തികയാതെ വന്നപ്പോള്‍ മോഷണം നടത്തിയ ചെറുമകന്‍ പിടിയിലായി. സൗദി വംശജയുടെ 150000 ദിര്‍ഹം (30 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) കവര്‍ന്ന പാരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ചെറുമകനും സുഹൃത്തും നടത്തിയ മോഷണം പുറത്തായത്. 1,50,000 ദിര്‍ഹത്തിനൊപ്പം 60,000 ദിര്‍ഹം വിലവരുന്ന ആഭരണങ്ങളും കവര്‍ന്നിരുന്നു. പണം, ആഭരണങ്ങള്‍, പാസ്പോര്‍ട്ട്, മൊബൈല്‍, ജനന സര്‍ട്ടിഫിക്കറ്റ്, മകന്റെ പാസ്പോര്‍ട്ട് എന്നിവയെല്ലാം നഷ്ടമായെന്നാണ് വയോധിക പരാതിപ്പെട്ടത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റാസല്‍ഖൈമ പോലീസ് ചെറുമകന്‍ തന്നെയാണ് മോഷ്ടാവെന്ന് കണ്ടെത്തിയത്. റാസല്‍ഖൈമ സിവില്‍ കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. നേരത്തെ മുത്തശ്ശിയുടെ കൈയില്‍നിന്നും യുവാവ് പണം കടം വാങ്ങിയിരുന്നു. പണം തികയാതെ വന്നപ്പോള്‍ മോഷണം നടത്തുകയായിരുന്നു. കടബാധ്യത തീര്‍ക്കാനാണ് മോഷ്ടിച്ചതെന്നാണ് യുവാവ് പറയുന്നത്. പണവും സ്വര്‍ണവും യുവാവിന്റെയും സുഹൃത്തിന്റെയും കൈവശം കണ്ടെത്തി. പരാതിക്കാരിക്ക് പണം തിരിച്ചു നല്‍കാന്‍ കോടതി ഉത്തരവിട്ടു.

Top