ഈ കുട്ടികുസൃതിയില്‍ വണ്ടറടിച്ച് സോഷ്യല്‍ മീഡിയ

സ്‌കൂള്‍ അസംബ്ലിയില്‍ നില്‍ക്കുമ്പോള്‍ കുസൃതി കളിക്കാത്തവരായി ആരുമുണ്ടാകില്ല. അത്തരമൊരു കുസൃതി ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

അസംബ്ലി നടക്കുന്നതിനിടയില്‍ ആസ്വദിച്ച് കോലുമിഠായി കഴിക്കുന്ന ബാലന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലെ താരം. ഐഎഎസ് ഉദ്യോഗസ്ഥനായ അവാനിഷ് ശരണ്‍ ആണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. 30 സെക്കന്റ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ.

കയ്യില്‍ കോലുമിഠായുമായി കണ്ണടച്ച് അസംബ്ലിക്ക് നില്‍ക്കുന്ന കുട്ടിയെ ആണ് ആദ്യം വീഡിയോയില്‍ കാണാനാകുന്നത്. ഇതേ സമയം ഒരു കുട്ടി പ്രാര്‍ത്ഥന ചൊല്ലികൊടുക്കുന്നു. ഇത് ഏറ്റു പറയുന്നതിനൊപ്പം മിഠായിയും ആസ്വദിച്ച് നുണയുകയാണ് ഈ കൊച്ചുമിടുക്കന്‍. കൂപ്പിയ കൈക്കുള്ളിലാണ് കുട്ടി മിഠായി വച്ചിരിക്കുന്നത്

Top