പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സഹപാഠി പൊലീസ് പിടിയില്‍

ചെന്നൈ : പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സഹപാഠി പൊലീസ് പിടിയില്‍. മധുരയ്ക്കടുത്ത് മേലൂരില്‍ ആണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി എട്ടുമാസം ഗര്‍ഭിണിയാണെന്ന് വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ചോദ്യം ചെയ്തതില്‍ നിന്ന് സഹപാഠിയായ വിദ്യാര്‍ഥിയാണ് പ്രതിയെന്ന് തിരിച്ചറിയുകയായിരുന്നു.

കുട്ടി ഗര്‍ഭിണിയായ വിവരം അറിഞ്ഞ് ഇക്കാര്യം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ യുവാവിന്റെ വീട്ടുകാരെ അറിയിച്ചെങ്കിലും അവര്‍ ഭീക്ഷണിപ്പെടുത്തുകയാണ് ചെയ്തത്. ഇതോടെ പെണ്‍കുട്ടിയുടെ പിതാവ് കോട്ടംപെട്ടി പൊലീസില്‍ പരാതിനല്‍കുകയായിരുന്നു.

വിദ്യാര്‍ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തിയതിന് പ്രതിയുടെ പിതാവിന്റെ പേരിലും പൊലീസ് കേസെടുത്തിട്ടുണ്ട്.

Top