പെണ്‍കുട്ടിക്കൊപ്പം ടിക്ക് ടോക്ക് ചെയ്തു; ആണ്‍കുട്ടിയെ നഗ്നനാക്കി മര്‍ദ്ദിച്ചു

ജയ്പുര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കൊപ്പം പ്രണയരംഗങ്ങള്‍ ടിക്ക് ടോക്ക് വീഡിയോ ചെയ്തതിന് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ നഗ്നനാക്കി ക്രൂരമായി മര്‍ദ്ദിച്ചു. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം.

പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് ആണ്‍കുട്ടിയെ മര്‍ദ്ദിച്ചത്. പെണ്‍കുട്ടിയുടെ സഹോദരനാണ് വീഡിയോ ആദ്യം കണ്ടത്. തുടര്‍ന്ന് ബന്ധുക്കള്‍ ആണ്‍കുട്ടിയെ അന്വേഷിച്ചിറങ്ങി. ക്രൂരമായി മര്‍ദ്ദിച്ചശേഷം കുട്ടിയെ നഗ്നനാക്കി നടത്തി. അതിന്റെ വീഡിയോ ദൃശ്യങ്ങളും പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുചെയ്തു. ആണ്‍കുട്ടിയെ നഗ്നനാക്കി നടത്തുന്നതിന്റെ വീഡിയോ വൈറലായതോടെയാണ് ആണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൊലീസിന് പരാതി നലകിയത്.

പൊലീസ് കേസെടുത്തതോടെ പെണ്‍കുട്ടിയുടെ കുടുംബവും പരാതിയുമായി പൊലീസിനെ സമീപിച്ചു. ഇതോടെ പോക്‌സോ നിയമം അടക്കമുള്ളവ ചുമത്തി പൊലീസ് കേസെടുത്തു. ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും കുടുംബാംഗങ്ങള്‍ക്കെതിരെ ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് പൊലീസ് ചുമത്തിയിട്ടുള്ളത്.

Top