ലൈംഗിക ബന്ധം നിരസിച്ച സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തി

crime_investigation

മുംബൈ : ലൈംഗിക ബന്ധം നിരസിച്ച സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തി. മുംബൈയ്ക്കടുത്ത് മലാദിലെ പത്താന്‍വാടിയ്ക്ക് സമീപം വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സംഭവത്തില്‍ പ്രതിയായ മുഹമ്മദ് ഷക്കീല്‍ ഉല്ലാ ഷെയ്ഖിനെ (19) പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലപ്പെട്ട അസ്ലമും നൂര്‍ മുഹമ്മദും മയക്ക് മരുന്ന് അടിമകളായിരുന്നു. സംഭവം നടന്ന ദിവസം രാത്രി 11.30ന് മലാദില്‍ വച്ച് ഇരുവരും കണ്ടുമുട്ടുകയും ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ലൈംഗിക ബന്ധത്തിന് നൂര്‍ മുഹമ്മദ് അസ്ലമിനെ നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ നൂര്‍ മുഹമ്മദിന്റെ ആവശ്യം അസ്ലം നിരസിച്ചു. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാകുകയും അസ്ലമിനെ നൂര്‍ മുഹമ്മദ് ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നു.

Top