പ്രണയാഭ്യർഥന നിരസിച്ചു ; പെൺകുട്ടിയെ കഴുത്തറുത്തു കൊന്നു

അമരാവതി : പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. വയസുകാരനായ ചരൺ എന്ന യുവാവാണ് പെൺകുട്ടിയെ കഴുത്തറുത്തു കൊലപ്പെടുത്തിയത്. മർദ്ദനമേറ്റ ഇയാള്‍ ഇപ്പോൾ പൊലീസ് കസ്റ്റഡിയില്‍ ചികിത്സയിലാണ്.

കടപ്പ ജില്ലയിലെ ചിന്താല ചെരു ഗ്രാമത്തിൽ ഇന്നലെയാണ് സംഭവം നടന്നത്. പ്രണയാഭ്യർഥനയുമായി പ്രതി വളരെക്കാലമായി പെൺകുട്ടിയെ പിന്തുടരുന്നുണ്ടായിരുന്നു. എന്നാൽ പെൺകുട്ടി ഇയാളെ ഗൗനിച്ചില്ല. ഇതിൽ പ്രകോപിതനായ പ്രതി പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.പെൺകുട്ടിയുടെ ബന്ധുക്കൾ ഉൾപ്പെടെ ഗ്രാമവാസികളുടെ മര്‍ദനമേറ്റ പ്രതിയെ ബാഡ്‌വെൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Top