അവാര്‍ഡ് തുക നാലുപേരുടെ ജയില്‍ മോചനത്തിനായി നല്‍കി പതിനാലുകാരന്‍

ayushkishore

ബോപ്പാല്‍: തനിക്ക് ലഭിച്ച അവാര്‍ഡു തുക നാലുപേരുടെ ജയില്‍ മോചനത്തിനായി നല്‍കി പതിനാലുകാരന്‍ മാതൃകയാകുന്നു. പ്രസിഡന്റിന്റെ അവാര്‍ഡ് നേടിയ ആയുഷാണ് ദൈവദൂതനെപ്പോലെ അവര്‍ക്ക് മുമ്പില്‍ എത്തിയത്.

കൊലപാതകക്കേസില്‍ വര്‍ഷങ്ങളായി അകത്തു കിടക്കുകയാണ് നാല്‍പത്താറുകാരനായ ശ്രീജന്‍ സിംഗ്. കുടുംബത്തിന്‍ നിന്നാരും വര്‍ഷങ്ങളായി അദ്ദേഹത്തെ കാണാന്‍ വരാറില്ല. അതേ സമയം അദ്ദേഹത്തിന്റെ നല്ല പെരുമാറ്റത്തെ തുടര്‍ന്ന് ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തില്‍ ശ്രീജന്‍ സിങ് ജയില്‍ മോചിതനാവുകയാണ്.

അതേസമയം, പുറത്തിറങ്ങാന്‍ കുറച്ചു കൂടി തുകയുടെ ആവശ്യമുണ്ടായിരുന്നു. പിഴയിനത്തില്‍ കുറച്ചുകൂടി പണം അടച്ചു തീര്‍ക്കേണ്ടിയിരുന്നതിനാല്‍ കുറച്ചുകാലം കൂടി ജയിലില്‍ കഴിയേണ്ടി വരുമെന്ന് അപ്പോഴാണ് ജയില്‍ അധികൃതര്‍ അറിയിച്ചത്. പിഴയിനത്തില്‍ പരമാവധി തുക അദ്ദേഹം സമ്പാദിച്ചിരുന്നെങ്കിലും 5000, രൂപയുടെ കുറവ് ഉണ്ടായിരുന്നു. ഇതറിഞ്ഞതോടെ ശ്രീജന്‍ വളരെയധികം വിഷത്തിലായിരുന്നു. തന്നെ സഹായിക്കാന്‍ കുടുംബം പോലുമില്ലെന്ന തോന്നല്‍ അപ്പോഴാണ് ഉണ്ടായത്. ശ്രീജനെ പോലെ മറ്റു മുന്നുപേര്‍ കൂടി ഇതുപോലെ ജയിലില്‍ ഉണ്ടായിരുന്നു.

ഇതറിഞ്ഞ ആയുഷ് കിഷോറാണ് ഇവരുടെ മോചനത്തിനായി തനിക്ക് ലഭിച്ച അവാര്‍ഡ് തുക ജയിലിലേക്ക് നല്‍കിയത്. 2016-ലെ പ്രസിഡന്റിന്റെ സ്‌പെഷല്‍ അവാര്‍ഡ് നേടിയ കുട്ടിയാണ് ആയുഷ് കിഷോര്‍. പലവിധ വിഷയങ്ങളില്‍ അസാധരണ നേട്ടത്തിനായി കുട്ടികള്‍ക്ക് ലഭിക്കുന്ന അവാര്‍ഡാണ് (നാഷണല്‍ ചൈല്‍ഡ് എക്‌സലന്‍സി ആചീവ്‌മെന്റ് ആവാര്‍ഡ്) ആയുഷിന് ലഭിച്ചത്. കണക്ക് വിഷയത്തിലെ തന്റെ കഴിവിന് ലഭിച്ച അവാര്‍ഡ് തുക മുഴുവന്‍ ആയുഷ് നീക്കിവെച്ചത് തടവുകാരുടെ മോചനത്തിനായിരുന്നു. ഈ പണമാണ് നാലു പേരുടെ മോചനത്തിനായി ജയില്‍ അധികൃതര്‍ ഇപ്പോള്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും നിരവധി പുരസ്‌ക്കാരങ്ങള്‍ കിഷോറിന് ലഭിച്ചിട്ടുണ്ട്. കിഷോറിന്റെ അമ്മ പൊലീസ് ഓഫീസറാണ്. അമ്മയോടെ ജയില്‍ ജീവിതത്തെ കുറിച്ച് കിഷോര്‍ മനസിലാക്കിയിരുന്നു. ബോപ്പാലിലെ ജയിലു ചാടുന്നതിനെ കുറിച്ചും കുറ്റവാളികളെ കുറിച്ചും അതുപൊലെ അവിടുത്തെ ജീവിതത്തെ കുറിച്ചും വളരെയധികം മനസിലാക്കിയതിനുശേഷമാണ് ആയുഷ് ഇത്തരം ഒരു നടപടി സ്വീകരിച്ചത്. രാഷ്ട്രപതി പുരസ്‌ക്കാരത്തില്‍ കിട്ടിയ 10,000 രൂപ, സ്‌കൂളില്‍ നിന്നു ലഭിച്ച 28,000 രൂപ എന്നിവുയും ജയില്‍ ആവശ്യത്തിലേക്ക് ആയുഷ് നീക്കിവെച്ചിരുന്നു.

ജയിലില്‍ ഒരുപാട് പാവപ്പെട്ടവര്‍ ഉണ്ടെന്നും, അവര്‍ ജയിലില്‍ നിന്ന് സമ്പാദിക്കുന്ന തുകയില്‍ നിന്ന് അവരുടെ പിഴയും അടച്ചുപോവുകയാണ്. സ്വാതന്ത്യം കിട്ടിയിട്ടും പിഴ മുഴുവന്‍ അടച്ചു തീരാത്തതിനാല്‍ ജയിലില്‍ തന്നെ കഴിയേണ്ടി വരുന്നവരെ സഹായിക്കണമെന്ന് തനിക്ക് തോന്നിയെന്നും അതുകൊണ്ടാണ് തനിക്ക് ലഭിച്ച തുക ഇവരുടെ ആവശ്യത്തിലേക്ക് നല്‍കിയതെന്നും ആയുഷ് പറഞ്ഞു.

സാചര്യങ്ങളാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നത്. പലരും പൂര്‍ണമായും മാറിയിട്ടുണ്ട്. നല്ല പെരുമാറ്റത്തിലൂടെ കാലാവധി തീരുന്നതിനു മുമ്പ് തന്നെ ചിലരെ ജയില്‍ മോചിതരാക്കാറുണ്ടെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു.

Top