പതിനാറുകാരനെ പതിനാറുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവം; മൂന്നുപേര്‍കൂടി അറസ്റ്റില്‍

മലപ്പുറം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പതിനാറ് പേര്‍ പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം പത്തായി. ആതവനാട് സ്വദേശികളായ അണ്ണത്ത് വീട്ടില്‍ മുഹമ്മദലി, മാട്ടുമ്മല്‍ കുണ്ടില്‍ വീട് അലി, മറ്റത്ത് വീട് കുഞ്ഞിമുഹമ്മദ് എന്നിവരെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. വളാഞ്ചേരി കാടമ്പുഴയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയണ് പീഡനത്തിനിരയായത്. ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്

ചൈല്‍ഡ് ലൈന്‍ കൗണ്‍സിലിംഗില്‍ കാടമ്പുഴയിലും പരിസരങ്ങളിലും വെച്ച് പല സമയങ്ങളിലായി പതിനാറോളം പേര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി പതിനാറുകാരന്‍ മൊഴി നല്‍കി. മൊഴിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പോലീസിനെ വിവരമറിയിക്കുയായിരുന്നു.

കുറുക്കോള്‍ സ്വദേശി അബ്ദുല്‍ സമദ്, കല്ലിങ്ങലില്‍ ശിവദാസന്‍, രണ്ടത്താണി സ്വദേശി സമീര്‍, കാടമ്പുഴ കല്ലാര്‍മംഗലം മുഹമ്മദ് കോയ, കരിങ്കറായി മൊയതീന്‍കുട്ടി, കറവത്തനകത്ത് വടക്കേവളപ്പില്‍ ലിയാക്കത്ത്, പുളിക്കല്‍ ജലീല്‍ എന്നിവരാണ് അറസ്റ്റിലായത്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന

Top