കായംകുളത്ത് ആറാം ക്ലാസ് വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു

drowned

കായംകുളം: ആറാം ക്ലാസ് വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു.

കായംകുളം ചേരാവള്ളി മംഗലശേരിതറയില്‍ ഷാജിയുടെ മകന്‍ ബെന്നി (14) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം നാലോടെ ചേരാവള്ളി ഇരട്ടക്കുളത്തില്‍ കുളിക്കുന്നതിനിടെയായിരുന്നു സംഭവം.

കൂടെയുണ്ടായിരുന്ന കൂട്ടുകാരനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

Top