ഭാര്യയെ മകന്റെ മുന്നില്‍ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

crime_investigation

മുംബൈ : ഭാര്യയെ മകന്റെ മുന്നില്‍ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. സതാരാ ജില്ലയിലെ മഹാബലേശ്വറിലാണ് സംഭവം. ഡ്രൈവര്‍ അനില്‍ ഷിന്‍ഡെയാണ് ഭാര്യ സീമയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.

വിനോദയാത്രയ്ക്കായി മഹാബലേശ്വറില്‍ എത്തിയ കുടുംബം താമസിച്ച ഹോട്ടല്‍ മുറിയിലാണ് സംഭവം നടന്നത്. ഹോട്ടലില്‍നിന്ന് മടങ്ങാന്‍ തുടങ്ങുന്നതിനു മുമ്പ് ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടയാ കലഹമാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചത്.

മകന്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ഭാര്യയും ഭര്‍ത്താവും വഴക്ക് ആരംഭിച്ചത്. ബഹളം കേട്ട് ഉണര്‍ന്ന കുട്ടി സീമ കുത്തേറ്റ് കിടക്കുന്നതാണ് കണ്ടത്. ഭയന്നുപോയ പതിനൊന്നുകാരന്‍ പുറത്തേക്ക് ഓടി ഹോട്ടല്‍ മാനേജരെ വിവരം അറിയിച്ചു. ഈ സമയം അനില്‍ ഷിന്‍ഡെ സ്വയം കഴുത്തറത്തിരുന്നു.

ഇരുവരേയും പോലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Top