യു.കെയില്‍ പതിമൂന്നുകാരന്‍ കൊറോണ ബാധിച്ച് മരിച്ചു

ലണ്ടന്‍: കൊറോണ വൈറസ് ബാധിച്ച് യു.കെയില്‍ ചികിത്സയിലായിരുന്ന പതിമൂന്നുകാരന്‍ മരിച്ചു. കൊറോണാ വൈറസ് പാന്‍ഡെമിക്ക് മൂലം യുകെയില്‍ ഇത്രയും പ്രായംകുറഞ്ഞ ഒരു കുട്ടി മരിക്കുന്നത് ആദ്യത്തെ സംഭവമാണ്. സൗത്ത് വെസ്റ്റ് ലണ്ടനിലെ ബ്രിക്സ്റ്റണില്‍ താമസിക്കുന്ന പതിമൂന്നുകാരനാണ്മരണത്തിന് കീഴടങ്ങിയത്.

കഴിഞ്ഞ ദിവസം കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ലണ്ടനിലെ കിംഗ്‌സ് കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ കുട്ടിയുടെ നില ഗുരുതരാവസ്ഥയിലാവുകയും തിങ്കളാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയുമായിരുന്നു.

അതേസമയം ചൊവ്വാഴ്ച ബല്‍ജിയത്തില്‍ പന്ത്രണ്ട് വയസുകാരി കൊറോണ രോഗം വന്ന് മരണപ്പെട്ടിരുന്നു. കൊറോണയാല്‍ യൂറോപ്പില്‍ മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണിത്.

ബ്രിട്ടനില്‍ ചൊവ്വാഴ്ച കൊറോണ ബാധിച്ച് 381 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 1789 ആയി.

Top