ദേശീയ സീനിയര്‍ വനിതാ ബോക്‌സിങ്; കേരളത്തിന്റെ നാല് താരങ്ങള്‍ ക്വാര്‍ട്ടറില്‍

കണ്ണൂര്‍: ദേശീയ സീനിയര്‍ വനിതാ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ കേരളത്തിന്റെ നാല് കായിക താരങ്ങള്‍ ക്വാര്‍ട്ടറില്‍. അഞ്ജു സാബു, അന്‍സുമോള്‍ ബെന്നി, പി.എം.അനശ്വര എന്നിവരാണ്‌ ക്വാര്‍ട്ടറില്‍ എത്തിയത്. കഴിഞ്ഞ ദിവസം കേരളത്തിന്റെ താരം കെ.എ.ഇന്ദ്രജ ക്വാര്‍ട്ടറില്‍ കടന്നിരുന്നു.

ഇതോടെ കേരളത്തിന്റെ വിജയ പ്രതീക്ഷ ഏറുകയാണ്. ഇന്നലെ 48 കിലോഗ്രാം വിഭാഗത്തില്‍ ഇടുക്കി രാജാക്കാട് സ്വദേശി അഞ്ജു സാബു അസമിന്റെ പ്രിയ ഗോറിനെ കീഴടക്കി ആണ് ക്വാര്‍ട്ടറില്‍ എത്തിയത്.

69 കിലോഗ്രാം വിഭാഗത്തില്‍ ഇടുക്കി രാജകുമാരി സ്വദേശി അന്‍സുമോള്‍ ബെന്നി ലഡാക്ക് താരം ഫറിനാ ലയാസിനെ മത്സരത്തിന്റെ ആദ്യ റൗണ്ടില്‍ കീഴടക്കുകയായിരുന്നു. ഹെവിവെയ്റ്റ് വിഭാഗത്തില്‍ കോഴിക്കോട് സ്വദേശി പി.എം.അനശ്വര ഉത്തര്‍പ്രദേശിന്റെ ഹിമാനി റാണയെയും കീഴടക്കുകയും ചെയ്തു.

Top