സ്വർണം വാരിക്കൂട്ടി ബോക്സർമാർ; പട്ടികയിൽ ഇന്ത്യ നാലാമത്

ബിർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ മെഡൽ കൊയ്ത്തുമായി ബോക്‌സർമാർ. വനിതാ വിഭാഗത്തിൽ നിഖാത് സരീനാണ് പത്താം ദിവസം ഇടിക്കൂട്ടിൽനിന്ന് മൂന്നാമത്തെ സ്വർണം സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയുടെ സ്വർണനേട്ടം 17 ആയി. മെഡൽ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കുതിച്ചുയരുകയും ചെയ്തിട്ടുണ്ട്. 50 കിലോയിൽ നോർത്തേൺ അയർലൻഡിന്റെ വെറ്ററൻ താരം കാർലി മക്ക്‌നൗളിനെയാണ് നിഖാത് മലർത്തിയടിച്ചത്. നേരത്തെ, നീതു ഗംഗസ്, അമിത് പങ്കൽ എന്നിവരും ഇന്ത്യയ്ക്കായി സ്വർണം സ്വന്തമാക്കിയിരുന്നു. വനിതകളുടെ 45 കിലോ വിഭാഗത്തിലാണ് നീതുവിന്റെ മെഡൽനേട്ടം. പുരുഷന്മാരുടെ 51 കിലോ വിഭാഗത്തിൽ അമിത് പങ്കലും സ്വർണം പിടിച്ചെടുത്തു.

 

Top