ബൗളിംഗ് ആക്ഷന്‍ വിവാദത്തില്‍ കുരുങ്ങി ക്രിക്കറ്റ് താരം അമ്പാട്ടി റായുഡു

സിഡ്‌നി: ബൗളിംഗ് ആക്ഷന്‍ വിവാദത്തില്‍ കുരുങ്ങി ക്രിക്കറ്റ് താരം അമ്പാട്ടി റായുഡു. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിന് ശേഷം റായുഡുവിന്റെ ബൗളിംഗ് ആക്ഷന്‍ സംശയകരമാണെന്ന് അംപയര്‍മാര്‍ ഐസിസിക്ക് റിപ്പോര്‍ട്ട് നല്‍കി.

പതിനാല് ദിവസത്തിനകം റായുഡുവിന്റെ ബൗളിംഗ് ആക്ഷന്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കാനും അതിന് ശേഷം അന്തിമ തീരുമാനം ഉണ്ടാകുമെന്നും ഐസിസി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഈ കാലയലളവില്‍ ബൗളിങ് ചെയ്യാന്‍ റായുഡുവിന് ഐസിസി അനുമതി നല്‍കിയിട്ടുണ്ട്.

Top