‘ദാ കിടക്കുന്നു ബോട്ടില്‍ ക്യാപ് ചലഞ്ച് ‘; പ്ലാസ്റ്റിക്ക് കുപ്പി അത്യുത്തമം എന്നും അപ്പാനി ശരത്

സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ സംസാര വിഷയമാണ് ബോട്ടില്‍ ക്യാപ് ചലഞ്ച്. കുത്തനെ വെച്ച ബോട്ടിലിന്റെ അടപ്പ് ബാക്ക് സ്പിന്‍ കിക്കിലൂടെ തെറിപ്പിക്കുകയാണ് വേണ്ടത്. നിരവധി താരങ്ങള്‍ ഈ ചലഞ്ച് ഏറ്റെടുത്ത് ഇതിനോടകം രംഗത്ത് എത്തിയിരുന്നു. ഹോളിവുഡ് താരം ജേസണ്‍ സ്റ്റാഥം, ഗായകന്‍ ജോണ്‍ മേയര്‍, ബോളിവുഡ് താരം അക്ഷയ് കുമാര്‍, നീരജ് മാധവ്, ഉണ്ണിമുകുന്ദന്‍, വിനയ് ഫോര്‍ട്ട് തുടങ്ങിയ താരങ്ങളാണ് ഈ ചലഞ്ചുമായി വന്ന് സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിച്ചവര്‍.

ഇപ്പോഴിതാ ഈ ചലഞ്ച് ഏറ്റെടുത്ത് രംഗത്ത് എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടന്‍ അപ്പാനി ശരത്തും. എന്നാല്‍ മറ്റുള്ളവരില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ചലഞ്ചുമായാണ് താരം എത്തിയത്. ബോട്ടിലിന്റെ ക്യാപ് അടിച്ച് തെറിപ്പിക്കുന്നതിന് പകരം കുപ്പി തന്നെ അടിച്ച് തകര്‍ത്തിരിക്കുകയാണ് താരം.

‘തോട്ട പൊട്ടിച്ച എന്നോടാണ്…ദാ കിടക്കുന്നു ….ആക്ഷന്‍ പറഞ്ഞാല്‍ ഞാന്‍ വെളിച്ചപാടാ, പ്ലാസ്റ്റിക് കുപ്പി അത്യുത്തമം…’ എന്ന കുറിപ്പോടെയാണ് താരം ഈ വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും താരത്തിന്റെ ഈ പ്രകടനം വൈറലായിരിക്കുകയാണ്.

Top