കമ്പനിക്ക് വേണ്ടി കഷ്ടപ്പെട്ടു, ജീവനക്കാരുടെ കാല്‍ കഴുകി നന്ദി പ്രകടനം

ബെയ്ജിങ്: മാനേജ്‌മെന്റില്‍ നിന്ന് നല്ല പ്രതികരണം കിട്ടുക എന്നത് എല്ലാ മേഖയിലും ഉള്ള ജീവനക്കാര്‍ ആഗ്രഹിക്കുന്ന കാര്യമാണ്. മാത്രമല്ല നല്ല പെര്‍ഫോമെന്‍സ് കാഴ്ചവെയ്ക്കുന്ന ജീവനക്കാര്‍ക്ക് സ്ഥാപനങ്ങള്‍ പാരിതോഷികം നല്‍കുന്നതും പതിവാണ്. എന്നാല്‍ വളരെ വ്യത്യസ്തമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കമ്പനിക്ക് വേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെട്ട ജീവനക്കാരുടെ കാല്‍ കഴുകികൊടുത്തു.

വ്യത്യസ്തമായ ആചാരം കണ്ട് ഞെട്ടി നില്‍ക്കുകയാണ് ലോകം. ഈ മനോഹരമായ ആചാരം നടന്നത് ചൈനയിലാണ്. സ്വകാര്യ കോസ്‌മെറ്റിക് കമ്പനിയിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ഇങ്ങനെ നന്ദി പ്രകടിപ്പിച്ചത്. ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയില്‍ നടന്ന പുരസ്‌കാര ചടങ്ങില്‍ കോസ്‌മെറ്റിക് കമ്പനിയുടെ പ്രസിഡന്റും സീനിയര്‍ എക്‌സിക്യൂട്ടീവുമാണ് ജീവനക്കാരുടെ കാല്‍ കഴുകിയത്.

എന്നാല്‍ ഈ സംഭവത്തിനെതിരെ വ്യത്യസ്ത പ്രതികരണങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

Top