ബയണ്‍ മ്യൂണിക്കിനെ തോല്‍പ്പിച്ചു; ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് ജര്‍മന്‍ സൂപ്പര്‍ കപ്പ്

ബെര്‍ലിന്‍: എതിരില്ലാത്ത രണ്ടു ഗോളുകള്‍ നേടി ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് തകര്‍പ്പന്‍ ജയം. ബയണ്‍ മ്യൂണിക്കിനെ തോല്‍പ്പിച്ചാണ് ഡോര്‍ട്ട്മുണ്ട് ജര്‍മന്‍ സൂപ്പര്‍ കപ്പ് നേടിയെടുത്തത്. ഇത് ആറാം തവണയാണ് ഡോര്‍ട്ട്മുണ്ട് സൂപ്പര്‍കപ്പ് ഉയര്‍ത്തുന്നത്.

ഒരു ഗോളും ഒരു അസിസ്റ്റുമായി യുവതാരം ജേഡണ്‍ സാഞ്ചോയാണ് ഡോര്‍ട്ട്മുണ്ടിന്റെ വിജയത്തിന്റെ ചുക്കാന്‍ പിടിച്ചത്. സ്പാനിഷ് താരം പാകോ അല്‍കാസറാണ് മറ്റൊരു ഗോള്‍ നേടിയ താരം.

മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഡോര്‍ട്ട്മുണ്ടിന്റെ ഇരു ഗോളുകളും പിറന്നത്. 48ാം മിനിറ്റില്‍ അല്‍കാസറിലൂടെ ഡോര്‍ട്ട്മുണ്ട് മുന്നിലെത്തി. സാഞ്ചോ നീട്ടി നല്‍കിയ പന്ത് അല്‍കാസര്‍ വലയിലെത്തിച്ചു. 69-ാം മിനിറ്റില്‍ സാഞ്ചോ ഡോര്‍ട്ട്മുണ്ടിന് രണ്ടാം ഗോള്‍ സമ്മാനിച്ചു. ബയണ്‍ ഗോളി മാനുവല്‍ ന്യുയറിനെ കാഴ്ച്ചക്കാരനായി പന്ത് വലയില്‍ എത്തിച്ചു.

Top